കോഴിക്കോട്: ജില്ലാ കായികമേളക്ക് സമാപനം കുറിച്ചപ്പോള്‍ മുക്കം ഉപജില്ലയിലെ പുല്ലൂരാം പാറ സെന്റ് ജോസഫ് എച്ച്എസ്എസ് ഓവറോള്‍ ചാമ്പ്യന്മാരായി.
17 സ്വര്‍ണവും 20 വെള്ളിയും എട്ടു വെങ്കലവും നേടി 149.5 പോയന്‍േറാടെയാണ് സെന്റ് ജോസഫ് എച്ച്.എസ്. പുല്ലുരാംപാറ ചാമ്പ്യന്‍ സ്‌കൂളായത്. എട്ടു സ്വര്‍ണവും ആറു വെള്ളിയും നാലു വെങ്കലവുമായി 62 പോയന്റ് നേടിയ ഉഷ സ്‌കൂളിന്റെ കരുത്തില്‍ പൂവമ്പായി എ.എം. എച്ച്.എസ് രണ്ടാം സ്ഥാനംനേടി.
11 സ്വര്‍ണവും രണ്ടുവെങ്കലവുമായി 61 പോയന്റ് നേടിയ കുളത്തുവയല്‍ സെന്റ് ജോര്‍ജ്‌സ് എച്ച്.എസ്.എസിന് ഒരു പോയന്റിന്റെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനം നഷ്ടമായി. 61 പോയന്റോടെ മൂന്നാം സ്ഥാനമാണ് കുളത്തുവയല്‍ സെന്റ് ജോര്‍ജ് നേടിയത്. ഒമ്പതു സ്വര്‍ണവും മൂന്നു വെള്ളിയും ആറു വെങ്കലവുമായി 50 പോയന്റ് നേടിയ കട്ടിപ്പാറ ഹോളിഫാമിലി എച്ച്.എസിനാണ് നാലാം സ്ഥാനം.
രണ്ടു സ്വര്‍ണവും ആറു വെള്ളിയും ആറു വെങ്കലുമായി 34 പോയന്റോടെ മുക്കം എം.കെ.എച്ച.എം.എം.ഒ. വി.എച്ച്.എസ്.എസ്. അഞ്ചാം സ്ഥാനം നേടി. 30 പോയന്‍േറാടെ ചാത്തമംഗലം ആര്‍.ഇ.സി.ജി.വി.എച്ച്.എസ്.എസ് ആറാം സ്ഥാനവും 29 പോയന്‍േറാടെ പൊയില്‍കാവ് എച്ച്.എസ് ഏഴാം സ്ഥാനവും നേടി.
















