കണ്ണൂര്‍: ജാതി-മത രാഷ്‌ട്രീയ ഭേദമന്യേ അവശത അനുഭവിക്കുന്നവര്‍ക്ക് വേണ്ടി പോരാട്ടം നടത്തുന്ന സംഘടനയായ ശാന്തി തീര്‍ത്ഥത്തിന്റെ നേതൃത്വത്തില്‍ കൂട്ടായ്‌മ സംഘടിപ്പിക്കുന്നു. 26 ന് കാലത്ത് 10 മണിക്ക് യോഗശാലാ ഹാളില്‍ നടക്കുന്ന കൂട്ടായ്‌മ ജാനു ആയിച്ചാന്‍കണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയവര്‍, നാല്‍പത് വയസ്സിന് മുകളിലുള്ള അവിവാഹിതര്‍, കുട്ടികളില്ലാത്ത നാല്‍പത് വയസ്സിന് മുകളിലുള്ള ദമ്പതിമാര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെ രക്ഷിതാക്കള്‍, കാഴ്ചപരിമിതി ഉള്ളവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടിയാണ് കൂട്ടായ്‌മ സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ അരവിന്ദ് ചപ്പാരത്ത്, ചന്ദ്രന്‍ മന്ന, പവിത്രന്‍ നിട്ടൂര്‍, എന്‍.കെ.ഉഷ, കെ.സി.കെ ജബ്ബാര്‍ എന്നിവര്‍ പങ്കെടുത്തു.
















