കേന്ദ്രത്തില്‍ അടച്ച സംഭവം; മക്കള്‍ക്കും സഹോദരനുമെതിരേ കേസ്
ഇടുക്കി: മധ്യവയസ്‌കനെ ബലമായി കാറില്‍ക്കയറ്റിക്കൊണ്ടുപോയി മാനസികരോഗ കേന്ദ്രത്തില്‍ അടച്ച സംഭവത്തില്‍ സഹോദരനും മക്കള്‍ക്കുമെതിരേ കേസെടുത്തു. അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍വിട്ടു. തൂക്കുപാലം ജമീല മന്‍സിലില്‍ അബ്ദുല്‍ കെ നാസറിനെയാണ് (52) കുടുംബ പ്രശ്‌നത്തിന്റെ പേരില്‍ പൈങ്കുളം എസ്എച്ച് മാനസികരോഗ കേന്ദ്രത്തില്‍ അടച്ചത്. സംഭവത്തില്‍ നാസറിന്റെ മകന്‍ നിയാസ്, നാസറിന്റെ സഹോദരന്‍ അബ്ദുല്‍ കെ നജീബ്, നാസറിന്റെ ഭാര്യാസഹോദരീ പുത്രന്‍ ഹാരിസ് എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്. 21നു രാവിലെയാണ് കേസിനാസ്പദമായ സംഭവം.
















