മാനന്തവാടി:വയനാട്ടിലേക്ക് അന്യജില്ലകളിൽ നിന്നും അറവുമാലിന്യങ്ങളും, ആശുപത്രി മാലിന്യങ്ങളും, കക്കൂസ് മാലിന്യങ്ങളും നിര്‍ബാധം എത്തുന്നു. എല്ലാ വിധ മാലിന്യങ്ങളും നിരവധി തവണ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൊണ്ടു തള്ളിയിട്ടും ബന്ധപ്പെട്ട അധികാരികൾ നടപടികൾ സ്വീകരിക്കാത്തത് മാലിന്യ മാഫിയക്ക് സഹായകമാകുകയാണ് .
മാഫിയ ഉദ്യോഗസ്ഥ കൂട്ടുകെട്ടാണ് ഇതിനു കാരണം മാസങ്ങൾക്ക് മുൻപ് മാലിന്യവാഹനങ്ങൾ യുവമോർച്ചയുടെ നേതൃത്വത്തിൽ പക്രന്തളം ചുരത്തിൽ തടഞ്ഞിരുന്നു. അന്ന് സബ്ബ് കളക്ടർ ഉൾപ്പെടെ ഉള്ളവർ നൽകിയ ഉറപ്പുകൾ ഇതുവരെ പാലിക്കപ്പെട്ടില്ല. ആവശ്യമായ രീതിയിൽ പരിശോധന നടത്താതെയും ഉദ്യോഗസ്ഥർ മാഫിയക്ക് ഒത്താശ ചെയ്തു കൊടുക്കുന്നു. ഇതെല്ലാം കാരണമാണ് മറ്റു സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ വയനാട്ടിൽനിക്ഷേപിക്കാൻ മാലിന്യ മാഫിയക്ക് പ്രേരണ നൽകുന്നത്. ഇതിനെതിരെ അധികാരികൾ ഇനിയും നടപടി സ്വീകരിച്ചില്ലെങ്കിൽ ജില്ലയിലേക്ക് വരുന്ന മാലിന്യ വണ്ടികൾ യുവമോർച്ചയുടെ നേതൃത്വത്തിൽ തടയുമെന്നും ഭാരവാഹികൾഅറിയിച്ചു.
ജില്ല അദ്ധ്യക്ഷൻ അഖിൽ പ്രേം അദ്ധ്യക്ഷത വഹിച്ചു. ജിതിൻ ഭാനു .പ്രശാന്ത് മലവയൽ , അരുൺ പുൽപ്പള്ളി, ധനിൽ കുമാർഎന്നിവർ സംസാരിച്ചു .
















