മുക്കം: മനുഷ്യജീവന് ഭീഷണിയാവുന്ന തരത്തിലുള്ള വ്യാജ ചികിത്സകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ മുക്കം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
അന്ധവിശ്വാസങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സമ്മേളനം മുന്നറിയിപ്പ് നല്‍കി. മുക്കം നഗരസഭാ ചെയര്‍മാന്‍ വി.കുഞ്ഞന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ: കെ.എം. ഗോകുലന്‍ അധ്യക്ഷത വഹിച്ചു. മുക്കത്തെ മുതിര്‍ന്ന ആയുര്‍വേദ ഡോക്ടറായ വി. ബാലകൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു. ഡോ.അനിത വിശ്വംഭരന്‍ ക്ലാസെടുത്തു. ഡോ. വി.ജി.ഉദയകുമാര്‍, ഡോ: മനോജ് കാളൂര്‍, ഡോ: എസ്.സുബിന്‍, എന്നിവര്‍ സംസാരിച്ചു.
ഡോ :കെ.പ്രവീണ്‍ സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടും ഡോ: ബി.ജി. അഭിലാഷ് ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടും ഡോ: കെ.മനു വരവ് ചിലവ് കണക്കും ഡോ: ബിങ്കിത വനിതാ കമ്മിറ്റി റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി ഡോ: കെ.എം.ഗോകുലന്‍ (പ്രസിഡ്), ഡോ: നിഷാദബബ (വൈസ് പ്രസിഡന്റ്), ഡോ: വി.പി.ഗീത (സെക്രട്ടറി), ഡോ: എന്‍.നിഖില്‍( ജോയിന്റ് സെക്രട്ടറി),ഡോ :കെ.മനു (ഖജാന്‍ജി), വനിതാ കമ്മിറ്റി ഭാരവാഹികളായി ഡോ: ധന്യ മുരളി(ചെയര്‍പേഴ്‌സണ്‍), ഡോ: ജുഹൈന (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















