ശ്രീനഗര്‍: ബന്ദിപോറ ജില്ലയില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും രാജ്യത്ത് പുതിയതായി പുറത്തിറക്കിയ 2000ന്റെ നോട്ടുകള്‍ കണ്ടെടുത്തു.
പാക്കിസ്ഥാനിലെ ചാരസംഘടനകള്‍ ഇന്ത്യയിലെ വ്യജ കറന്‍സികള്‍ക്ക് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് 500, 1000 നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്.
ഇതുകൂടാതെ 100ന്റെ ഒരുകെട്ട് നോട്ടുകളും, എകെ 47നും മറ്റ് മാരകായുധങ്ങളും ഭീകരരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണങ്ങള്‍ നടത്തി വരികയാണ്.
















