മാനന്തവാടി: വയനാട് എൻജിനിയറിംങ്ങ് കേളേജിൽ വ്യാപക സംഘർഷം , എസ്.എഫ്.ഐ ,യു ഡി എസ് എഫ് പ്രവർത്തകർ തമ്മിൽ കഴിഞ്ഞ രണ്ടു ദിവസമായി സംഘർഷം നടക്കുകയാണ്. ഇത് മറയാക്കി കൊണ്ട് എസ്.എഫ്.ഐ.പ്രവർത്തകരായ അഭിജിത്ത് , ശ്യം ശരൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എ.ബി.വി പി. പ്രവർത്തകനായ അർജ്ജുൻ നെ ക്രൂരമായി മർദ്ധിക്കുകയായിരുന്നു.. പരീക്ഷ ഹാളിലേക്ക് പോകുകയായിരുന്നു അർജുൻ. തന്നെ അകാരണമായാണ് മരദ്ധിച്ചതെന്നും നിലവിൽ എ.ബി.വി.പിയും മറ്റു സംഘടനകളുമായോ യാതൊരു പ്രശ്നങ്ങളും ക്യാമ്പസ്സിൽ നിലനിൽക്കുന്നില്ലന്നും പറഞ്ഞു .
എ.ബി.വി.പി.ക്ക് ക്യാമ്പസ്സിൽ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും എ.ബി.വി പി പ്രവർത്തകനെ മർദ്ധിച്ചതിൽ പ്രതിഷേധിച്ച് ക്യാമ്പസ്സിൽ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും എ.ബി.വി പി . ഭാരവാഹികൾ അറിയിച്ചു.
















