ന്യൂദല്‍ഹി: നോട്ട് അസാധുവാക്കല്‍ കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ അവസാനമല്ല, തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുകൾ പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷം തെറ്റിദ്ധാരണ പടർത്തുകയാണെന്നും മോദി പറഞ്ഞു.
കള്ളപ്പണത്തിനെതിരായ നടപടികള്‍ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സര്‍ക്കാരിന്റെ പുതിയ നടപടിയുടെ ഗുണങ്ങളെകുറിച്ച് പൊതുജനത്തിന് മനസിലാക്കി നൽകണമെന്ന് എംപിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയെ അഭിനന്ദിച്ച് പാര്‍ലമെന്ററി പാര്‍ട്ടി പ്രത്യേക പ്രമേയം പാസാക്കി. മോദിയുടേത് മഹത്തായ കുരിശുയുദ്ധമെന്നും പ്രമേയത്തില്‍ പറയുന്നു.
















