കണ്ണൂര്‍: സ്വകാര്യ ബസ്സുകളില്‍ പോലീസുകാര്‍ക്ക് ടിക്കറ്റ് മുറിച്ചതിന്റെ പേരില്‍ കണ്ണൂര്‍ ജില്ലയിലെ ചില പോലീസ് സ്റ്റേഷനുകളില്‍ ബസ്സുകളെയും തൊഴിലാളികളെയും പീഡിപ്പിക്കുന്ന സമീപനം സ്വീകരിച്ചതായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓഡിനേഷന്‍ കമ്മറ്റിയോഗം ആരോപിച്ചു. ബസ്സില്‍ കയറുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് മുറിക്കുക എന്നത് നിയമപരമായ നടപടിയാണ്. അതുകൊണ്ടുതന്നെ ടിക്കറ്റ് മുറിച്ചതിന്റെ പേരില്‍ ബസ്സുകളെയും തൊഴിലാളികളെയും പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ ശക്തമായ പ്രതികരിക്കേണ്ടിവരും.
മുഖ്യമന്ത്രിക്ക് കിട്ടിയ കത്തിന്റെ കോപ്പി എല്ലാ പോലീസ്‌സ്റ്റേഷനുകളിലും പ്രദര്‍ശിപ്പിക്കണമെന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കുകയും ഇതിന്റെ ഭാഗമായി കത്തുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മേല്‍ നടപടിയുടെ കൂടെ അടിസ്ഥാനത്തിലാണ് പോലീസുകാര്‍ക്ക് ബസ്സില്‍ ടിക്കറ്റ് മുറിക്കാന്‍ തീരുമാനമെടുത്തത്. അതുകൊണ്ടുതന്നെ ബസ്സുടമകളെ പ്രഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ മുഴുവന്‍ സര്‍വ്വീസുകളും നിര്‍ത്തിവെക്കുമെന്നും മറ്റു നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കോ-ഓഡിനേഷന്‍ കമ്മറ്റി പ്രസ്താവനയില്‍ പറയുന്നു.
യോഗത്തില്‍ ചെയര്‍മാന്‍ വി.ജെ.സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്മാരായ രാജുകരുവാരത്ത്, കെ.ഗംഗാധരന്‍, ഓര്‍ഗനൈസേഷന്‍ പ്രിഡണ്ട് പി.കെ.പവിത്രന്‍. ടി.എം.സുധാകരന്‍, കൊട്ടിയോടി വിശ്വനാഥന്‍, വിജയന്‍, എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ എം.വി.വത്സന്‍ സ്വാഗതം പറഞ്ഞു.
















