കണ്ണൂര്‍ : സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ കീഴില്‍ വനിതകള്‍ക്കായി പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന റീച് ഫിനിഷിങ്ങ് സ്‌കൂളില്‍ ആരംഭിക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് കോഴ്‌സുകളിലേക്ക് 18 നും 40 ഇടയില്‍ പ്രായമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി. ദാരിദ്ര്യരേഖയ്‌ക്ക് താഴെയുളളവര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ 0497 2800572, 9496015018 എന്ന നമ്പറില്‍ ലഭിക്കും.
















