തലശ്ശേരി: ഫസല്‍ വധക്കേസില്‍ സിപിഎമ്മിന് അനുകൂലമായി മൊഴികൊടുപ്പിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ മൂന്നാം മുറക്ക് വിധേയനാക്കാന്‍ നേതൃത്വം കൊടുത്തത് സിപിഎമ്മിന്റെ വിശ്വസ്ഥരായ രണ്ട് ഡിവൈഎസ്പിമാര്‍.ഡിവൈഎസ്പിമാരായ സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന മൂന്നാം മുറ നടപ്പാക്കിയതെന്ന് സംഘപരിവാര്‍ നേതൃത്വം ആരോപിച്ചു. ഫസല്‍ വധവുമായി ബന്ധപ്പെട്ട് തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേര് മജിസ്‌ട്രേറ്റിന് മുമ്പാകെ പറയണമെന്നാവശ്യപ്പെട്ടാണ് മര്‍ദ്ദനം ആരംഭിച്ചത്. രാത്രി ഉറങ്ങാന്‍ പോലും സമ്മതിക്കാതെ മര്‍ദ്ദനം തുടരുകയായിരുന്നു. രണ്ട് ദിവസത്തോളം പോലീസ് ക്രൂരമായ മര്‍ദ്ദനം തുടര്‍ന്നു.
അടിയന്തിരാവസ്ഥയെ പോലും വെല്ലുന്ന മര്‍ദ്ധനമുറയാണ് കണ്ണൂരില്‍ സുബീഷിന് നേരെ പോലീസ് നടപ്പാക്കിയത്. രണ്ട് ദിവസം ഭക്ഷണം പോലും കൊടുക്കാതെ ക്രൂരമായി മര്‍ദ്ധിച്ചു. ഗരുഡന്‍ തൂക്കത്തിന് വിധേയനാക്കിയാണ് തങ്ങള്‍ പറയുന്നത് പോലെ മൊഴിനല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്. ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് മൊഴി നല്‍കിയാല്‍ മര്‍ദ്ധനം അവസാനിപ്പിക്കാമെന്നും പോലീസ് പറഞ്ഞു. ഒടുവില്‍ മര്‍ദ്ധിച്ച് അവശനാക്കിയ ശേഷമാണ് സുബീഷിനെ കോടതിയില്‍ ഹാജരാക്കിയത്. ഇരു ഡിവൈഎസ്പിമാരും എല്ലാ കാലത്തും സിപിഎമ്മിന്റെ സഹയാത്രികരായിരുന്നു എന്നതിന് നിരവധി തെളിവുകളുണ്ട്.
കണ്ണൂര്‍ ഡിവൈഎസ്പിയുടെ ഒരു ബന്ധു വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎം കേന്ദ്രത്തിലെ ബോംബ്‌നിര്‍മ്മാണത്തിലിടയിലുണ്ടായ സ്‌ഫോടനത്തില്‍ കൈയ്യറ്റുപോകുകയുണ്ടായി. തലശ്ശേരി ഡിവൈഎസ്പിയാകട്ടെ സിപിഎം ഇംഗിതത്തിനനുസരിച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത് കുപ്രസിദ്ധി നേടിയിട്ടുണ്ട്.
















