Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഫസല്‍ വധം: ഭരണ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സിപിഎം ആര്‍എസ്എസ് പ്രവര്‍ത്തകനെ മൂന്നാം മുറക്ക് വിധേയനാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 12:15 am IST
in Kannur

കണ്ണൂര്‍: എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ തലശ്ശേരിയിലെ ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ഭരണ സ്വാധീനമുപയോഗിച്ച് അട്ടിമറിക്കാനും ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാനും സിപിഎം. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന് സിപിഎം പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് മൊഴി നല്‍കിയെന്നാണ് പോലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് ഡിജിപിക്കും മുഖ്യമന്ത്രിക്കും വിശദീകരണം നല്‍കുകയും ചെയ്തു. നേരത്തെ ലോക്കല്‍ പോലീസും ക്രൈബ്രഞ്ചും തുടര്‍ന്ന് സിബിഐയും വിശദമായി അന്വേഷിച്ച് കേസില്‍ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കേസ് കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ഇപ്പോള്‍ പുതിയ തെളിവുമായി ലോക്കല്‍ പോലീസ് രംഗത്ത് വരുന്നത്. 2006 ഒക്‌ടോബര്‍ 22 ന് പുലര്‍ച്ചെയാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ സിപിഎം സംഘം ആസൂത്രിതമായി വെട്ടിക്കൊന്നത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തായിരുന്നു കൊലപാതകം നടന്നത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം കൊലക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന കോടിയേരിയുടെ പ്രസ്ഥാവന ഏറെ വിവാദമായിരുന്നു. എന്നാല്‍ ഫസല്‍ വധത്തില്‍ അന്വേഷണം നേരായ വഴിക്കല്ല നീങ്ങുന്നതെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോഴാണ് കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുണ്ടായതും യഥാര്‍ത്ഥ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമുള്‍പ്പടെയുള്ള സിപിഎം നേതാക്കന്‍മാര്‍ അകത്തായതും. മറ്റ് പ്രതികളെ ലോക്കല്‍ പോലീസ് നേരത്തെ അറസ്റ്റ് ചെതിരുന്നു. ജില്ലയില്‍ വ്യാപകമായി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ഫസലിന്റെ കൊലപാതകം സിപിഎം ആസൂത്രണം ചെയത് നടപ്പിലാക്കിയതെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ പ്രത്യേകമായി പരാമര്‍ശിച്ചിരുന്നു. എന്നാല്‍ പിണറായി ആഭ്യന്തര മന്ത്രിയായോടെ പോലീസിനെ ഉപയോഗിച്ച് കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിയാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നത്.

കൂത്തുപറമ്പ് വാളാങ്കിചാലില്‍ സിപിഎമ്മുകാരന്റെ മരണവുമായി ബന്ധപ്പെട്ട് മാഹി ചെമ്പ്ര സ്വദേശി സുബീഷിനെ 17 ന് രാത്രി ഒന്‍പത് മണിയോടെയാണ് വടകരക്കടുത്ത മൂരാട് പാലത്തിനടുത്ത് വെച്ച് വാഹനം തടഞ്ഞ് മഫ്തിയിലെത്തിയ പോലീസ് കസ്റ്റഡിയിലെടുത്തത്. മോഹനന്‍ കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ സഹായിച്ചുവെന്ന് ആരോപിച്ചായിരുന്നു കസ്റ്റഡി. തുടര്‍ന്ന് അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ട് പോയ സുബീഷനെ കുറിച്ച് ബന്ധുക്കള്‍ക്ക് പോലും അറിവുണ്ടായിരുന്നില്ല. തുടര്‍ന്ന് സുബീഷിനെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തുവെന്നാരോപിച്ച് സഹോദരന്‍ അജേഷ് തലശ്ശേരി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ചെയ്തു. തുടര്‍ന്ന് കോടതി സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷമാണ് സുബീഷീഷിനെ 19 ന് രാത്രിയില്‍ കോടതിയില്‍ ഹാജരാക്കിയത്. അജ്ഞാത കേന്ദ്രത്തിലെത്തിച്ച സുബീഷിനെ പോലീസ് ക്രൂരമായി മര്‍ദ്ധിച്ച് മൊഴികൊടുപ്പിക്കുകയായിരുന്നു. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതാക്കന്‍മാരുടെ പേര് പറയണമെന്നുമാവശ്യപ്പെട്ടായിരുന്നു മര്‍ദ്ധനം. ക്രൂരമായി മര്‍ദ്ധിച്ച് അവശനാക്കിയ ശേഷമാണ് സബീഷിനെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്.

ഫസല്‍ വധക്കേസിന്റെ തുടക്കംതൊട്ടേ സിപിഎം സുബീഷിനെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ സിപിഎം അധികാരത്തിലെത്തിയതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ സുബീഷിനെയും ആര്‍എസ്എസ് നേതാക്കളെയും ഉള്‍പ്പെടുത്തി ഫസല്‍ വധവുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പരാമര്‍ശങ്ങള്‍ സിപിഎം നടത്തിവരികയായിരുന്നു. ഇതിനെതിരെ സുബീഷ് പോണ്ടിച്ചേരി ഡിവൈഎസ്പിക്ക് കഴിഞ്ഞ ദിവസം പരാതിയും നല്‍കുകയുണ്ടായി. ഈ പരാതി നിലനില്‍ക്കെയാണ് സുബീഷിനെ കേരള പോലീസ് കസ്റ്റഡിയിലെടുത്ത് മോഹനന്‍ കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ച് ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട കള്ളക്കഥകള്‍ മെനഞ്ഞിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പ്രതികാര ബുദ്ധിയാണ് പോലീസ് ഉദ്യോഗസ്ഥരുടെ നടപടിക്ക് പിന്നിലെന്ന് തെളിയുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Article

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

Samskriti

പൈതൃകത്തിന്റെ വെളിച്ചം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.