കണ്ണൂര്‍: സത്യസായി ബാബയുടെ 91ാം ജന്മദിനത്തിന്റെ ഭാഗമായി നടത്തുവരുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാട്യം ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള അചറമ്പില്‍ ആദിവാസി കോളനിയില്‍ ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പുതുവസ്ത്രവും സ്‌നേഹ സദ്യയും നല്‍കി. പുതുവസ്ത്ര വിതരണം പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.ബാലന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ജോയിന്റെ സെക്രട്ടറി പി.ആര്‍.സുമിത്രന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.സുരേന്ദ്രന്‍ സ്വാഗതവും വിനോദ് സായി നന്ദിയും പറഞ്ഞു.
















