ഇരിട്ടി: ബസ്സില്‍ വെച്ച് വിദ്യാര്‍ഥിനിയെ ശല്യം ചെയ്ത യുവാവിനെ ഇരിട്ടി പോലീസ് പിടികൂടി. ഇരിക്കൂര്‍ സ്വദേശി ഫൈസലിനെ (21) ആണ് ഇരിട്ടി എസ് ഐ സുധീര്‍ കല്ലനും സംഘവും പിടികൂടിയത്. ഇന്നലെ രാവിലെ ഇരിട്ടിയിലെ ഒരു പാരലല്‍ കോളേജിലേക്ക് വരികയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയെ ഫൈസല്‍ ബസ്സില്‍ വെച്ച് ശല്യം ചെയ്യുകയായിരുന്നു. വിദ്യാര്‍ഥിനി ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെടുകയും സ്ഥലത്തെത്തിയ എസ് ഐ യും സംഘവും യുവാവിനെ കയ്യോടെ പിടികൂടുകയുമായിരുന്നു.
















