ന്യൂദല്‍ഹി: നോട്ട് പ്രതിസന്ധി പരിഹരിക്കാനായി വ്യോമസേന രംഗത്ത്. പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കുന്നത് വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വ്യോമസേനയുടെ ഹെലികോപ്റ്ററും വിമാനങ്ങളും ഉപയോഗിക്കാന്‍ തീരുമാനിച്ചു.
സാധാരണ നിലയിൽ പുതിയ നോട്ടുകള്‍ പ്രസുകളില്‍ നിന്ന് ബാങ്കുകളിൽ എത്തിക്കാൻ ചുരുങ്ങിയത് 21 ദിവസമെടുക്കും എന്നാൽ ഹെലികോപ്ടറുകളുടെയും വിമാനാത്തിന്റെയും സഹായത്തോടെ ആറ് ദിവസങ്ങൾക്കുള്ളിൽ പണം കൃത്യമായി വിവിധ ബാങ്കുകളിൽ എത്തിക്കാൻ സാധിക്കും. ഈ മികവിനെ അടിസ്ഥാനമാക്കിയാണ് കേന്ദ്രസർക്കാർ വ്യോമസേനയെ ഉപയോഗിക്കാൻ തീരുമാനിച്ചത്.
2017 ജനുവരി 15നു മുമ്പ് രാജ്യത്തെ നോട്ട് പ്രതിസന്ധി തരണം ചെയ്യാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്.
















