കാണ്‍പൂര്‍: ലോകമിടിഞ്ഞുവീഴുന്നതുപോലെയാണ് ഇരുപത് വയസുള്ള റൂബി ഗുപ്തക്കു തോന്നിയത്. അപകടത്തില്‍ പെട്ട ട്രെയിനിലെ യാത്രക്കാരിയായിരുന്നു പ്രതിശ്രുത വധുകൂടിയായ റൂബി. അപകടത്തില്‍ ഇടതു കൈ ഒടിഞ്ഞു.
അച്ഛന്‍ രാമപ്രസാദ് ഗുപ്ത, സഹോദരിമാരായ അര്‍ച്ചന (18), ഖുഷി(16) സഹോദരന്മാരായ അഭിഷേക്, വിശാല്‍ എന്നിവര്‍ക്കൊപ്പം ഇന്‍ഡോറില്‍ നിന്ന് യുപിയിലെ അസംഗഡിലേക്കുള്ള യാത്രയിലായിരുന്നു. ഡിസംബര്‍ ഒന്നിനാണ് റൂബിയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. മറ്റെല്ലാവരും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും റൂബിയുടെ അച്ഛനെ കണ്ടെത്താനായിട്ടില്ല.
ആശുപത്രികളിലും മോര്‍ച്ചറികളിലും തെരയാന്‍ പലരും പറഞ്ഞു. അതനുസരിച്ച് പലയിടങ്ങളിലും നോക്കി. കണ്ടില്ല. തേങ്ങലോടെ റൂബി പറഞ്ഞു. വിവാഹം നടക്കുമോയെന്നു പോലും എനിക്ക് നിശ്ചയമില്ല. അച്ഛനെപ്പറ്റിയും വിവരമില്ല. അവര്‍ പറഞ്ഞു,. വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം അപകടത്തില്‍ നഷ്ടപ്പെട്ടു. അവള്‍ പറഞ്ഞു.
















