കാസര്‍കോട്: ഡോക്ടര്‍മാരുടെ കുറവ് കാരണം കുമ്പള ഗവ.ആശുപത്രി പ്രവര്‍ത്തനം താളം തെറ്റുകയാണ്. ഇതുമൂലം ആശുപത്രിയിലെത്തുന്ന രോഗികള്‍ ചികിത്സ കിട്ടാതെ നട്ടം തിരിയുകയാണ്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കുശേഷമെത്തുന്ന രോഗികലെ പല കാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കുന്നതായി വ്യാപകമായ പരാതി ഉയരുന്നുണ്ട്. എട്ട് ഡോക്ടര്‍മാര്‍ വേണ്ട സ്ഥാനത്ത് മൂന്ന് ഡോക്ടര്‍മാര്‍ മാത്രമാണ് ഇന്നുള്ളത്. പല കാരണങ്ങള്‍ പറഞ്ഞ് അഞ്ച് ഡോക്ടര്‍മാര്‍ അവധിയില്‍ പോയിട്ട് ദിവസങ്ങളായെന്ന് രോഗികള്‍ പറയുന്നു. ദിവസേന മുന്നുറിലധികം രോഗികള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയാണിത്.
പാവപ്പെട്ട മത്സ്യ തൊഴിലാളി വിഭാഗത്തിലുള്ളവര്‍ വരെ ആശ്രയിക്കുന്ന ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാത്തത് കാരണം രോഗികളെത്തി മണിക്കുറുകള്‍ കാത്ത് നിന്ന് ചികിത്സ കിട്ടാതെ മടങ്ങി പോവുകയാണ്. വിലിയ തുക ഫീസായി നല്കി സ്വകാര്യാശുപത്രികളെ സമീപിക്കേണ്ട ഗതികേടിലാണ് രോഗികള്‍. ഡോക്ടര്‍മാരുടെ അഭാവം കാരണം രാത്രികാല കിടത്തി ചികിത്സ നിലച്ചിട്ട് മാസങ്ങളായി.
ദൂരെ നിന്ന് വരുന്ന ഡോക്ടര്‍മാര്‍ക്ക് താമസിക്കാനായി കോട്ടേഴ്സുകള്‍ പണിത് നല്‍കിയിട്ടുണ്ടെങ്കിലും വര്‍ഷങ്ങളോളമായി ഉപയോഗിക്കാതെ പൂട്ടി കിടന്ന് നശിക്കുകയാണ് ചെയ്യുന്നത്. ആരിക്കാടി, കുമ്പള, നായിക്കാപ്പ്, മൊഗ്രാല്‍, ബദരിയ നഗര്‍, ബംബ്രാണ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി രോഗികളാണ് ഈ ആശുപത്രിയെ ആശ്രയിക്കുന്നത്. അധികൃതരുടെ അനാവസ്ഥ കാരണം നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നതിനെതിരെ പ്രതിഷധം വ്യാപകമാണ്. മെച്ചപ്പെട്ട സ്വകര്യങ്ങളുണ്ടായിട്ടും അധികൃതരുടെ കെടുകാര്യസ്ഥത മൂലം സര്‍ക്കാര്‍ ആശുപത്രി ജനങ്ങള്‍ക്ക് ദുരിതമായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: