ഗുവാഹത്തി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഒരു ജയം തേടി കേരളം ഇന്ന് ആന്ധ്രക്കെതിരെ. ഗ്രൂപ്പ് സിയിലെ മത്സരത്തിനു വേദി ആസമിലെ ഗുവാഹത്തി.
ആറ് കളികളില്‍ ഒരു ജയം പോലും നേടാനാകാതെ പ്രതിസന്ധിയിലാണ് കേരളം. ഒരു തോല്‍വിയും അഞ്ച് സമനിലയും സമ്പാദ്യം. സമനിലകളെല്ലാം ആദ്യ ഇന്നിങ്‌സ് ലീഡിന്റെ മികവിലെന്നതു മാത്രം ആശ്വാസം. 15 പോയിന്റുമായി അഞ്ചാമത് ടീം. ആറ് കളികളില്‍ മൂന്നു വീതം ജയവും സമനിലയുമായി 22 പോയിന്റോടെ ആന്ധ്ര ഒന്നാമത്. മൂന്നു കളി അവശേഷിക്കെ ഇനിയും ജയമില്ലെങ്കില്‍ പ്രതിസന്ധിയിലാകും കേരളം.
ജയം ലക്ഷ്യമിട്ടെന്നു പറഞ്ഞ് പരിശീലകനെ മാറ്റിയെങ്കിലും ഗോവക്കെതിരായ കഴിഞ്ഞ മത്സരവും ഒന്നാമിന്നിങ്‌സ് ലീഡോടെ സമനില വഴങ്ങേണ്ടിവന്നു കേരളത്തിന്.
















