വിശാഖപട്ടണം: ബൗളര്‍മാരെ അതിരറ്റു തുണച്ചു തുടങ്ങിയ പിച്ചില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ജയത്തിന് ഇന്ത്യക്ക് വേണ്ടത് എട്ട് വിക്കറ്റ്. 405 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ദിവസം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സില്‍. അഞ്ചു റണ്‍സുമായി ജോ റൂട്ട് ക്രീസില്‍.
രണ്ടാമിന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ട്, ബൗളര്‍മാര്‍ക്ക് പിടിനല്‍കാതിരിക്കാനുള്ള പ്രയത്‌നമാണ് നടത്തിയത്. വിജയിക്കുന്നതിനപ്പുറം തോല്‍വി ഒഴിവാക്കാന്‍ ശ്രമിച്ച ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ അലിസ്റ്റര്‍ കുക്കും (54), ഹസീബ് ഹമീദും (25) ആതിഥേയരെ ക്ഷമയുടെ നെല്ലിപ്പടി കാണിച്ചു. 144 പന്ത് നേരിട്ട് മൂന്നു ബൗണ്ടറി മാത്രമാണ് ഹമീദ് നേടിയത്. അശ്വിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി മടങ്ങി. 188 പന്ത് നേരിട്ട് നാലു ബൗണ്ടറി മാത്രമാണ് കുക്ക് നേടിയത്.
ജഡേജയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി ഇംഗ്ലീഷ് നായകന്‍ മടങ്ങിയതോടെ നാലാം ദിവസത്തെ കളി അവസാനിപ്പിച്ചു അമ്പയര്‍മാര്‍. ഇന്ത്യന്‍ ബൗളര്‍മാരെ നേരിടുന്നതില്‍ ഏറെ പരിചയമുള്ള കുക്കിനെ കൂടി മടക്കാനായതോടെ ഏറെക്കുറെ മത്സര നിയന്ത്രണം ഇന്ത്യക്കായി. ഓപ്പണര്‍മാര്‍ പുറത്തെടുത്തുതു പോലുള്ള പ്രകടനം മാത്രമേ ഇംഗ്ലണ്ടിനെ രക്ഷിക്കു.
നേരത്തെ, വിരാട് കോഹ്‌ലിയുടെ (81) കരുത്തിലാണ് ഇന്ത്യ നാനൂറിനപ്പുറമുള്ള ലക്ഷ്യം എതിരാളികള്‍ക്കു മുന്നില്‍ വച്ചത്. 109 പന്തില്‍ എട്ട് ഫോറുകള്‍ വിരാടിന് അകമ്പടി. ഓള്‍റൗണ്ടര്‍ ജയന്ത് യാദവും (27 നോട്ടൗട്ട്), മുഹമ്മദ് ഷാമിയും (19) പത്താം വിക്കറ്റില്‍ നേടിയ 42 റണ്‍സാണ് സ്‌കോര്‍ 200 കടത്തിയത്. അജിങ്ക്യ രഹാനെയും (26) പിന്തുണ നല്‍കി. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡും ആദില്‍ റഷീദും നാലു വീതം വിക്കറ്റെടുത്തു. ജയിംസ് ആന്‍ഡേഴ്‌സണ്‍, മോയിന്‍ അലി എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
സ്‌കോര്‍ ബോര്‍ഡ്
ഇന്ത്യ ഒന്നാമിന്നിങ്‌സ് 455
ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സ് 255
ഇന്ത്യ രണ്ടാമിന്നിങ്‌സ്
എം. വിജയ് സി റൂട്ട് ബി ബ്രോഡ് 3, കെ.എല്‍. രാഹുല്‍ സി ബെയര്‍സ്റ്റൗ ബി ബ്രോഡ് 10, ചേതേശ്വര്‍ പൂജാര ബി ആന്‍ഡേഴ്‌സണ്‍ 1, വിരാട് കോഹ്‌ലി സി സ്റ്റോക്‌സ് ബി റഷീദ് 81, അജിങ്ക്യ രഹാനെ സി കുക്ക് ബി ബ്രോഡ് 26, ആര്‍. അശ്വിന്‍ സി ബെയര്‍സ്റ്റൗ ബി ബ്രോഡ് 7, വൃദ്ധിമാന്‍ സാഹ എല്‍ബിഡബ്ല്യു ബി റഷീദ് 2, രവീന്ദ്ര ജഡേജ സി അലി ബി റഷീദ് 14, ജയന്ത് യാദവ് നോട്ടൗട്ട് 27, ഉമേഷ് യാദവ് സി ബെയര്‍സ്റ്റൗ ബി റഷീദ് 0, മുഹമ്മദ് ഷാമി സ്റ്റംപ്ഡ് ബെയര്‍സ്റ്റൗ ബി അലി 19, എക്‌സ്ട്രാസ് 14, ആകെ 63.1 ഓവറില്‍ 204ന് പുറത്ത്.
വിക്കറ്റ് വീഴച: 1-16, 2-17, 3-40, 4-117, 5-127, 6-130, 7-151, 8-162, 9-162, 10-204.
ബൗളിങ്: ജയിംസ് ആന്‍ഡേഴ്‌സണ്‍ 15-3-33-1, സ്റ്റുവര്‍ട്ട് ബ്രോഡ് 14-5-33-4, ആദില്‍ റഷീദ് 24-3-82-4, ബെന്‍ സ്റ്റോക്‌സ് 7-0-34-0, മോയിന്‍ അലി 3.1-1-9-1.
ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സ്
അലിസ്റ്റര്‍ കുക്ക് എല്‍ബിഡബ്ല്യു ബി ജഡേജ 54, ഹസീബ് ഹമീദ് എല്‍ബിഡബ്ല്യു ബി അശ്വിന്‍ 25, ജോ റൂട്ട് നോട്ടൗട്ട് 5, എക്‌സ്ട്രാസ് 3, ആകെ 59.2 ഓവറില്‍ രണ്ട് വിക്കറ്റിന് 87.
വിക്കറ്റ് വീഴ്ച: 1-75, 2-87.
ബൗളിങ്: മുഹമ്മദ് ഷാമി 9-2-16-0, ഉമേഷ് യാദവ് 8-3-8-0, ആര്‍. അശ്വിന്‍ 16-5-28-1, രവീന്ദ്ര ജഡേജ 22.2-8-25-1, ജയന്ത് യാദവ് 4-1-7-0.
















