ആലപ്പുഴ: കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും ഉണ്ടെങ്കില്‍ ഏതൊരാള്‍ക്കും പ്രാപ്യമായ ഒന്നാണ് സിവില്‍ സര്‍വ്വീസ് മേഖലയെന്നും അതിനെ ബാലികേറാമലയായി കരുതേണ്ടതില്ലെന്നും മുന്‍ ചീഫ് സെക്രട്ടറിയും ഭരണകാര്യ പരിഷ്‌കാര കമ്മീഷന്‍ അംഗവുമായ സി.പി. നായര്‍.
എസ്എന്‍ഡിപി അമ്പലപ്പുഴ യൂണിയന്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ സഹായത്തോടെ നടപ്പാക്കുന്ന രണ്ടാമത് സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സിന്റെ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയ സമ്പ്രദായത്തില്‍ നിന്നും സിവില്‍ സര്‍വ്വീസ് പരീക്ഷ വളരെയധികം മാറി. ചിട്ടയായ പഠനത്തിലൂടെയും നിരന്തരമായ പരിശീലനത്തിലൂടെയും സാധാരണക്കാര്ക്കുപോലും ഈമേഖലയില്‍ എത്തിച്ചേരാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിടങ്ങാം പറമ്പ് നടന്ന ബോധവത്കരണ ക്ലാസില്‍ കല്യാണ്‍ ജൂവലേഴ്‌സ് മാനേജര്‍ ലൈജു, സതീന്ദ്രബാബു, പി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ പ്രസിഡന്റ് കലവൂന്‍ എന്‍. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.
















