Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കൃഷിനാശം : സഹായധനമായി 18.6കോടി രൂപ അനുവദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2016, 07:59 pm IST
in Wayanad

കല്‍പ്പറ്റ : വയനാട്ടില്‍ 2014 മുതല്‍ വരള്‍ച്ചയിലും കാറ്റിലും മഴയിലും സംഭവിച്ച കൃഷിനാശത്തിനു കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സഹായധനത്തില്‍ 18.6കോടി രൂപ അനുവദിച്ച് കൃഷി ഡയറ്കടറേറ്റ് ഉത്തരവായി. ഉത്തരവിന്റെ പകര്‍പ്പ് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെത്തിയതായാണ് വിവരം. 23 കോടി രൂപയാണ് സഹായധനമായി കര്‍ഷകര്‍ക്ക് കിട്ടാനുള്ളത്.

കൃഷിനാശത്തിനുള്ളള്ള പരിഹാരധനമായി കര്‍ഷകര്‍ക്ക് നല്‍കേണ്ടതില്‍ 2014ല്‍ 3.5-ഉം 2015ല്‍ 13.9-ഉം 2016ല്‍ 6.2-ഉം കോടി രൂപയാണ് കുടിശിക.

2014ലെ വേല്‍മഴയിലുണ്ടായ കൃഷിനാശത്തിനു സഹായധനമായി 1702 കര്‍ഷകര്‍ക്ക് 4.9 കോടി രൂപ നല്‍കി.തെക്കുപടിഞ്ഞറന്‍ കാലവര്‍ഷത്തില്‍ കൃഷി നശിച്ച 1650 കര്‍ഷകര്‍ക്ക് 3.46 കോടി രൂപ കിട്ടാനുണ്ട്. വടക്കുകിഴക്കന്‍ കാലവര്‍ഷത്തിലുള്ള നാശത്തിനു 19.1 ലക്ഷം രൂപയാണ് വിതരണം ചെയ്യാനുള്ളത്.

കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് 2015ലെ വേനല്‍മഴയില്‍ 1386 കര്‍ഷകര്‍ക്കാണ് നഷ്ടം നേരിട്ടത്. ഇവര്‍ക്ക് 2.25 കോടി രൂപ സഹായധനം കിട്ടണം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കൃഷി നശിച്ച 6079 പേര്‍ക്കുള്ള 11.05 കോടി രൂപയും വടക്കുകിഴക്കന്‍ കാലവര്‍ഷത്തില്‍ വിളനാശമുണ്ടായ 54 പേര്‍ക്കുള്ള 1.52 ലക്ഷം രൂപയും പുറമേ.

2016ലെ വരള്‍ച്ചയില്‍ കൃഷി നശിച്ച 5080 പേര്‍ക്ക് 1.62 കോടി രൂപ നല്‍കാനുണ്ട്. വേനല്‍മഴയില്‍ വിളനാശമുണ്ടായ 1416 പേര്‍ക്ക് 2.73 കോടി രൂപയും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കൃഷിനശിച്ച 542 കര്‍ഷകര്‍ക്ക് 1.85 കോടി രൂപയും പരിഹാരധനമായി കിട്ടാനുണ്ട്. 2014ലെ വേനല്‍ക്കാലം മുതല്‍ 2016ലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വരെ ജില്ലയില്‍ ഉണ്ടായ കൃഷിനാശത്തിനു മാനദണ്ഡങ്ങള്‍ക്ക് വിധേയമായി 17936 കര്‍ഷകര്‍ക്ക് 28 കോടി രൂപയാണ് സഹായധനം പ്രഖ്യാപിച്ചത്. ഇതില്‍ 27.02 കോടി രൂപ സംസ്ഥാന കൃഷിവകുപ്പിന്റെ വിഹിതവും ബാക്കി കേന്ദ്ര വിഹിതവുമാണ്. കൃഷി വകുപ്പ് ഏറ്റവും ഒടുവില്‍ ലഭ്യമാക്കിയ സഹായധനത്തിന്റെ വിതരണോദ്ഘാടനം 21നോ 24നോ മന്ത്രി നടത്തുമെന്നാണ് അറിയുന്നത്.

കാലാവസ്ഥയിലെ താളപ്പിഴയും രോഗങ്ങളും വന്യജീവിശല്യവും മൂലമുള്ള വിളനാശവും വിപണിയില്‍ ഉത്പന്നങ്ങള്‍ നേരിടുന്ന വിലത്തകര്‍ച്ചയും കൃഷിക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയ അവസ്ഥയില്‍ കൃഷി വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

ജില്ലയില്‍ 23പഞ്ചായത്തുകളിലും മൂന്ന് മുന്‍സിപ്പാലിറ്റികളിലുമായി 26കൃഷിഭവനുകളുണ്ട്. ഇതില്‍ എടവക, മുള്ളന്‍കൊല്ലി, തവിഞ്ഞാല്‍ പഞ്ചായത്തുകളിലും കല്‍പ്പറ്റ മു ന്‍സിപ്പാലിറ്റിയിലും കൃഷി ഓഫീസറുടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ തസ്തികയില്‍ അഞ്ച് മാസമായി ആളില്ല. ഡപ്യൂട്ടി ഡയറക്ടര്‍ക്കാണ് പകരം ചുമതല.

10 വര്‍ഷമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷി ഓഫീസിനായി സിവില്‍സ്റ്റേഷന്‍ വളപ്പിലെ ആസൂത്രണഭവനില്‍ അഞ്ചാംനില പണിയാന്‍ അനുമതിയുണ്ടെങ്കിലും ഇതിനായി സമര്‍പ്പിച്ച 2.9 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായില്ല.

ജലസംരക്ഷണ-മാനേജ്‌മെ ന്റ് പരിപാടികള്‍ക്കുള്ള പ്രധാനമന്ത്രി കൃഷി സിന്‍ചായി യോജനയില്‍(പിഎംകെഎസ്‌വൈ) ഉള്‍പ്പെടുത്തുന്നതിനു ജില്ലയില്‍ നിന്നു വിവിധ വകുപ്പുകള്‍ സംയുക്തമായി 988 കോടി രൂപയുടെ പ്രൊജക്ട് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചെങ്കിലും വെറുതെയായി. ഇതര ജില്ലകള്‍ പ്രൊജക്ട് നല്‍കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര പദ്ധതി ഉപയോഗപ്പെടുത്താനായില്ല.

കര്‍ഷക പെന്‍ഷന്‍ പദ്ധതി ജില്ലയില്‍ കുളമായിരിക്കയാണ്. 14,000 കര്‍ഷക പെന്‍ഷന്‍ ഗുണഭോക്താക്കളാണ് ജില്ലയില്‍. ഇവര്‍ക്ക് 2016 ജനുവരിയില്‍ 600 രൂപ പെന്‍ഷന്‍ ലഭിച്ചിരുന്നു. വര്‍ധിപ്പിച്ച 1000 രൂപ പെന്‍ഷന്‍ സര്‍ക്കാര്‍ ജൂണിലേത് നല്‍കി. 600 രൂപ തോതില്‍ ഫെബ്രുവരി മുതല്‍ മെയ് വരെയും 1000 രൂപ തോതില്‍ ജൂലൈ മുതലും പെന്‍ഷന്‍ കുടിശികയാണ്.

കൃഷി ആവശ്യത്തിനു ജില്ലയിലെ കര്‍ഷകര്‍ വൈദ്യുതി ഉപയോഗിച്ച ഇനത്തില്‍ കൃഷി വകുപ്പ് 2015-16 സാമ്പത്തികവര്‍ഷം രണ്ടര കോടി രൂപ കെഎസ്ഇ ബോര്‍ഡിന് നല്‍കാനുണ്ട്. പുല്‍പ്പള്ളി പാടിച്ചിറ സെക്ഷന്‍ പരിധിയില്‍ മാത്രം ഏകദേശം 40 ലക്ഷം രൂപയാണ് അടയ്‌ക്കാനുള്ളത്. ബില്‍ കുടിശികയായ കണക്ഷനുകള്‍ വിച്ഛേദിക്കാനുള്ള നീക്കത്തിലാണ് കെഎസ്ഇബി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

Kerala

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

Vicharam

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

Editorial

ജല മാനേജ്‌മെന്റ് ജനകീയമാകണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.