ന്യൂദല്‍ഹി: വലിയ നോട്ടുകള്‍ അസാധുവാക്കിയ നടപടി പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം കുറയ്‌ക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ്.
നടപടി ഭരണ, രാഷ്‌ട്രീയ രംഗങ്ങള്‍ സുതാര്യമാക്കും. ജനങ്ങള്‍ക്ക് ഇതുവഴി ചില ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്. പക്ഷെ അത് ചുരുങ്ങിയ കാലത്തേക്കേ ഉണ്ടാകൂ.
അവസ്ഥ സാധാരണ നിലയിലാക്കാന്‍ കേന്ദ്രം നടപടി എടുക്കുന്നുമുണ്ട്. കേന്ദ്ര നടപടി വഴി അഴിമതിക്കാരുടെയും ഭീകരരുടേയും സാമ്പത്തിക സ്രോതസ് അടഞ്ഞതായും രാജ്‌നാഥ് പറഞ്ഞു.
















