വിവാഹത്തോടനുബന്ധിച്ച് മയൂര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഒരുക്കങ്ങള്‍. ഇന്‍സെറ്റില്‍- രമേഷ് ജാര്‍ക്കിഹോളി
ബെംഗളൂരൂ: ഗലി ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ ആഢംബര വിവാഹത്തിന് പിന്നാലെ കര്‍ണാടകയില്‍ നിന്ന് മറ്റൊരു വിവാഹ മാമാങ്കത്തിന്റെ വാര്‍ത്ത കൂടി. ഇത്തവണ വിവാദത്തിലായിരിക്കുന്നത് ഒരു കോണ്‍ഗ്രസ് മന്ത്രിയാണ്.
ചെറുകിട വ്യവസായ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രമേഷ് ജാര്‍ക്കിഹോളിയുടെ മകന്‍ സന്തോഷിന്റെ ആഢംബര വിവാഹം ഇന്ന് ഗോകക്കില്‍ നടക്കും. റായ്ച്ചൂര്‍ സ്വദേശി ശ്രീധര്‍ നായിക്കിന്റെ മകള്‍ അംബികയാണു വധു. ഇരുവരും എന്‍ജിനീയര്‍മാരാണ്. റെഡ്ഡിമകളുടെ വിവാഹത്തോളം ആഢംബരമില്ലെങ്കിലും മോടി കുറവില്ല.
ഒരുലക്ഷത്തിലേറെ പേരെ ക്ഷണിച്ചിട്ടുണ്ട്. എസി പന്തലിലാണ് ചടങ്ങുകള്‍. കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങുന്നതിനാല്‍ മന്ത്രിമാരും എംഎല്‍എമാരും രാഷ്‌ട്രീയ നേതാക്കളും പാര്‍ട്ടി നേതാക്കളുമെല്ലാം കല്യാണത്തിനെത്തും.
















