കണ്ണൂര്‍: മലയാളത്തിന്റെ മാധുര്യത്തിന് പകരം വയ്‌ക്കാന്‍ മറ്റ് ഭാഷകള്‍ക്ക് ആവില്ലെന്ന് തെളിയിച്ച് കലക്‌ട്രേറ്റില്‍ മലയാളഭാഷാചരണം. വജ്രകേരളം-മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ക്ലബ് എഫ് എമ്മുമായി ചേര്‍ന്നാണ് കലക്‌ട്രേറ്റ് ജീവനക്കാര്‍ക്കായി മധുരം മലയാളം പരിപാടി സംഘടിപ്പിച്ചത്. മലയാളഭാഷ ക്വിസ്, ചോദ്യോത്തര പരിപാടികള്‍ എന്നിങ്ങനെ രസകരമായ പരപാടികളാണ് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ചത്. മലയാളം ക്വിസില്‍ എം.സത്യനന്ദന്‍, വിവിധ ഗെയിം ഷോകളില്‍ മോഹനന്‍, ശശിധരന്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി.
















