കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഗ്രാമ/ബ്ലോക്ക്/നഗരസഭ വികസനവകുപ്പുകളുമായി ചേര്‍ന്ന് പുഴസംരക്ഷണ-വൃക്ഷ സമൃദ്ധി പദ്ധതി സംഘടിപ്പിക്കും. മലിനമായ ജലസ്രോതസുകളെ സംരക്ഷിക്കുക, ആഗോളതാപനത്തിന് ഒരു മരം എന്നീ സന്ദേശങ്ങളുമായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നവംബര്‍ 29 ന് ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാപഞ്ചായത്ത് ഹാളില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്, ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാര്, സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: