കണ്ണൂര്‍: കണ്ണൂര്‍ ചിന്മയമിഷന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഗീത പാരായണ മത്സരം ഡിസംബര്‍ 4 ന് രാവിലെ 9.30 ന് തളാപ്പ് ചിന്മയമിഷന് കോളേജില്‍ നടക്കും. ഭഗവത്ഗീത 16-ാം അധ്യായം ആസ്പദമാക്കിയാണ് പാരായണ മത്സരം. എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം നടത്തുന്നത്. ഓരോ ഗ്രൂപ്പില്‍ നിന്നും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തെത്തുന്നവര്‍ക്ക് 3000, 2000, 1000 രൂപയുടെ ക്യാഷ് ്രൈപസ് നല്‍കും. താത്പര്യമുള്ളവര്‍ 30 ന് മുമ്പായി കണ്ണൂര്‍ തളാപ്പ് ചിന്മയമിഷന് കോളേജില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9895267732, 04972706659.
പ്രതികരിക്കാൻ ഇവിടെ എഴുതുക: