എരുമേലി: എരുമേലി എക്സൈസ് റേഞ്ചിന്റെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവു വില്‍പ്പന നടത്തിയ മൂന്ന് യുവാക്കള്‍ പിടിയിലായി. കാഞ്ഞിരപ്പളളി കുറ്റിക്കാട്ടുവീട്ടില്‍ സഫ്വാന്, കമ്പം സ്വദേശി അലാവുദ്ദീന്‍, കാഞ്ഞിരപ്പളളി കണ്ടത്തില്‍ വീട്ടില്‍ രാജേഷ് എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ.എസ് ബിനുവിന്റെ നേത്യത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പി.റ്റി ബനിയാം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഹാംലെറ്റ്, രതീഷ്, റോയി വര്‍ഗ്ഗീസ്, റ്റി.പി തോമസ്, കെ.വി ജോഷി, ഷാജി വി.എം, ഈപ്പന്, അഭിലാഷ് എന്നിവരുടെ നേത്യത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: