ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സുഷമ സ്വരാജിന് വൃക്ക ദാനം ചെയ്യാമെന്ന് മുജീബ് അന്‍സാരി എന്ന യുവാവ്. ബിഎസ്പി അനുഭാവി കൂടിയയി അന്‍സാരിയുടെ വാഗ്ദാനത്തെ സ്വാഗതം ചെയ്ത സുഷമ, ഇതിനെ മതാടിസ്ഥാനത്തില്‍ കാണരുതെന്നും ഈശ്വര തീരുമാനമായി മാത്രം കണ്ടാല്‍ മതിയെന്നും ട്വിറ്ററില്‍ കുറിച്ചു.
ഇരു വൃക്കകളും തകരാറിലായതിനെത്തുടര്‍ന്ന് ഡയാലിസിസിന് വിധേയമാകുകയാണ് സുഷമ. ഉത്തര്‍പ്രദേശ് സ്വദേശിയാണ് അന്‍സാരി.
















