ചണ്ഡീഗഡ്: നോട്ടു നിരോധനം വന്നതോടെ പഞ്ചാബിലെ ധാന്യവിപണയിലെ ജോലിക്കാര്‍ക്ക് വലിയ ആശ്വാസമായി. നെല്ലും ഗോതമ്പും സംഭരിക്കുന്ന കാലം കഴിയും മുന്‍പ് അവര്‍ക്ക് മുഴുവന്‍ കൂലിയും ലഭിച്ചു. ഇതാദ്യമെന്ന് അവര്‍ പറയുന്നു.
സാധാരണയായി സമയം കഴിഞ്ഞ് പലപ്പോഴും പല ഘട്ടങ്ങളിലാണ് പണം ലഭിച്ചിരുന്നത്. ഇക്കുറി 500, 1,000 നോട്ടുകളായി നേരത്തെ തന്നെ നല്‍കി. അവ ബാങ്കിലിടുകയും ചെയ്തു, ഒക്‌ടോബര്‍, നവംബര്‍ മാസത്തെ ശമ്പളമായി 35,000 രൂപയും നല്‍കി, ജലന്ധറില്‍ ജോലി ചെയ്യുന്ന, യുപി ബിജ്‌നോര്‍ സ്വദേശിയായ രാകേഷ് പറഞ്ഞു. ഞങ്ങള്‍ ലക്ഷങ്ങളല്ല ഏതാനും ആയിരങ്ങളുടെ നോട്ടുകളാണ് നിക്ഷേപിക്കുന്നത്. അത് സര്‍ക്കാര്‍ അനുവദിച്ചിട്ടുമുണ്ട്, രാകേഷ് തുടര്‍ന്നു.
















