അമ്മതന്‍ സ്നേഹക്കടലലയില്
മുങ്ങിനിവര്ന്നുഞാ,നെന്തുസുഖം
അച്ഛന്റെ കൈവിരല്‍ത്തുമ്പില്‍ നിന്നും
സംരക്ഷണത്തിന്റെ ആത്മധൈര്യം
സോദരങ്ങള്‍ തീര്‍ത്ത സ്നേഹമാരി-
ക്കുളിരില്‍ ഞാനാകെ തരളിതനായ്
വീടൊരു സ്വര്‍ഗ്ഗമായ് മാറീടുന്നു
മാനസവീണയില്‍ സ്നേഹരാഗം
വീടുപോലായെങ്കില് നാടുമിന്ന്
ആശിച്ചീടുന്നിന്നുഞാന്
വീറും വിദ്വേഷവുമേശിടാതെ
മദമാത്സര്യത്തിന് കറയകറ്റി
ഒരുമിച്ചു നില്ക്കാം മനുഷ്യരായി
നന്മതന് ഗീതങ്ങളാലപിക്കാം
പകയും പ്രതികാര ചിന്തകളും
ഹൃദയത്തില്‍ നിന്നുപറിച്ചെറിയാം
പുതിയൊരു ലോകം പണിതുയര്‍ത്താം
മലയാഴ്മതന് മാനം കാത്തുവയ്ക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: