
ആര്‍ക്കും കയറി എന്തും ചെയ്യാമെന്ന അവസ്ഥ ഭാരതത്തില്‍ ഇല്ലാതായി: കുമ്മനം
ഇരിട്ടി: ആര്‍ക്കും കയറി എന്തും ചെയ്യാം എന്ന അവസ്ഥ ഇന്ന് ഭാരതത്തില്‍ ഇല്ലാതായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി യുടെ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ദീന്‍ദയാല്‍ ഉപാദ്ധ്യായ ജില്ലാ പ്രവര്‍ത്തകശിബിരം പുന്നാട് നിവേദിതാ വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യത്തിനും ധര്‍മ്മത്തിനും നീതിക്കും വേണ്ടി പോരാടുന്ന പോരാളിയായി ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ന് മാറിയിരിക്കയാണ്. കള്ളപ്പണക്കാര്‍ക്കും കൊള്ളക്കാര്‍ക്കും വേണ്ടി ശത്രുപാളയത്തില്‍ നില്‍ക്കുന്നവര്‍ ആകെ വെപ്രാളത്തിലാണ്. ഇന്നലെവരെ കോണ്‍ഗ്രസ്സിനെ ബൂര്‍ഷ്വാ പാര്‍ട്ടിയെന്നു വിളിച്ചു നടന്നിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കോണ്‍ഗ്രസ്സിനൊപ്പം തോളില്‍ കയ്യിട്ട് ഇപ്പോള്‍ ചേട്ടന്‍ ബാവ അനിയന്‍ ബാവ കളിക്കുകയാണ്. സഹകരണ മേഖലയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ സഹകരണമേഖല ഇവിടെ ശക്തിപ്പെടാന്‍ പോവുകയാണ്. അതിന് ചില ശുദ്ധീകരണ ക്രിയകള്‍ ചെയ്യാനുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കയാണെന്നും കുമ്മനം പറഞ്ഞു.
ജില്ലാ അദ്ധ്യക്ഷന്‍ പി.സത്യപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷ പ്രമീള സി.നായിക്ക് , മറ്റു നേതാക്കളായ കോവൈ.സുരേഷ്, വി.കെ.സജീവന്‍, കെ.രഞ്ജിത്ത്, പി.കെ.വേലായുധന്‍, പത്മിനി ടീച്ചര്‍, എ.ദാമോദരന്‍, വി.വി.ചന്ദ്രന്‍, പി.എം.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.വി.രത്‌നാകരന്‍ സ്വാഗതവും കെ.കെ.വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.
















