തളിപ്പറമ്പ്: അനധികൃത മണല്‍വാരലും മണല്‍ കടത്തും തടയാനായി തളിപ്പറമ്പ് പോലീസ് ഓപ്പറേഷന്‍ സാന്‍ഡ് എന്ന പേരില്‍ പുഴയിലും പുഴയോരങ്ങളിലും നടത്തിയ പരിശോധനയില്‍ മൂന്ന് തോണികളും രണ്ട് ഫൈബര്‍ വള്ളങ്ങളും പിടിചെടുത്തു. കുപ്പം പുഴയില്‍ നിന്നും രാത്രികാലങ്ങളില്‍ വ്യാപകമായ മണല്‍കടത്ത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എസ്‌ഐ പി.രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ തോണികളും വള്ളങ്ങളും കണ്ടെടുത്തത്. പൂഴി വാരിക്കൊണ്ടിരുന്നവര്‍ പോലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ടു. പൂഴി വാരലിനെതിരെ വരും ദിവസങ്ങളിലും പോലീസ് പരിശോധന തുടരും.
















