കണ്ണൂര്‍: ഭക്ഷ്യഭദ്രത നിയമപ്രകാരം പ്രസിദ്ധീകരിച്ച കരട് മുനഗണനാ/മുന്‍ഗണനേതര പട്ടികയിലുളള പരാതികളിലും ആക്ഷേപങ്ങളിലും പഞ്ചായത്ത് തല വെരിഫിക്കേഷന്‍ കമ്മിറ്റിയുടെ തീരുമാനങ്ങളില്‍ അപ്പീല്‍ സമര്‍പ്പിച്ചതിന്റെ വിചാരണ 22 ന് രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. അന്നേദിവസം അപേക്ഷകരോ അപേക്ഷകര്‍ രേഖാമൂലം ചുമതലപ്പെടുത്തുന്ന വ്യക്തികളോ റേഷന്‍ കാര്‍ഡും അവകാശവാദം തെളിയിക്കുന്നതിനുളള അസ്സല്‍ രേഖകളും സഹിതം അപ്പീല്‍ കമ്മിറ്റി മുമ്പാകെ ഹാജരാകേണ്ടതാണ്. 2016 നവംബര്‍ 3 മുതല്‍ 10 വരെയുളള തീയ്യതികളില്‍ ജില്ലാ സപ്ലൈ ഓഫീസില്‍ അപ്പീല്‍ സമര്‍പ്പിച്ച കണ്ണൂര്‍ താലൂക്കിലെ 01/കെഎന്‍ആര്‍ മുതല്‍ 56/കെഎന്‍ആര്‍ നമ്പര്‍ വരെയും തളിപ്പറമ്പ് താലൂക്കിലെ 01/ടിപിബി മുതല്‍ 13 ടിപിബി നമ്പര്‍ വരെയും തലശ്ശേരി താലൂക്കിലെ 01/ടിഎല്‍വൈ മുതല്‍ 11/ടി എല്‍വൈ നമ്പര്‍ വരെയും ഇരിട്ടി താലൂക്കില്‍ 01/ഐആര്‍ടിവൈ മുതല്‍ 14/ഐആര്‍ടിവൈ നമ്പര്‍ വരെയുമുളള അപ്പീലുകളിലാണ് വിചാരണ.
















