ഹാങേഴ്‌സ്ടൗണ്‍: മേരിലാന്‍ഡില്‍ കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സ്ത്രീ ആരോഗ്യനില വീണ്ടെടുത്തു. കരേല്‍ ഒസ്‌ബോണ്‍ (63) എന്നുപേരുള്ള ഇവര്‍ അപകടത്തെ അതിജീവിച്ചതായി ഭര്‍ത്താവാണ് വ്യാഴാഴ്ച അറിയിച്ചത്.
ബാള്‍ടിമോറില്‍ നിന്നും 45 മൈല്‍ ദൂരെ ഫ്രെഡെറിക്കിലുള്ള മകളുടെ വീട്ടില്‍ നിന്നും വരുന്ന വഴിയിലാണ് ഒസ്‌ബോണിനെ കരടി ആക്രമിച്ചത്. ആക്രമണത്തില്‍ ഇവരുടെ ഇടത് കൈയ്‌ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്. കൂടാതെ ശരീരത്തില്‍ ഒട്ടനവധി മുറിവുകളുമുണ്ട്. 70 കുത്തിക്കെട്ടുകളുണ്ട് ശരീരത്തില്‍. സ്ത്രീയെ രക്ഷിക്കാനായി കരടിയെ വന്യജീവിവകുപ്പ് കൊന്നു.
അതേസമയം 81 വര്‍ഷത്തിനുള്ളില്‍ മേരിലാന്‍ഡില്‍ ആദ്യമായാണ് മനുഷ്യരെ കരടി ആക്രമിക്കുന്നതെന്ന് ഡിഎന്‍ആര്‍ വൈല്‍ഡ് ലൈഫ് ആന്‍ഡ് ഹെറിറ്റേജ് സര്‍വ്വീസ് ഡയറക്ടര്‍ പോള്‍ പെഡിറ്റോ അറിയിച്ചു.
















