ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന്‍ തകര്‍ന്നടിഞ്ഞു. ഒന്നാം ഇന്നിംഗ്‌സില്‍ പാക്കിസ്ഥാന്‍ 133 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ബാറ്റിംഗ് തുടങ്ങിയ കിവീസ് 104/3 എന്ന നിലയിലാണ്. 55 റണ്‍സോടെ അരങ്ങേറ്റക്കാരന്‍ ജീറ്റ് റാവല്‍ ക്രീസിലുണ്ട്.
അരങ്ങേറ്റക്കാരന്‍ ഫാസ്റ്റ് ബൗളര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിന്റെ മാരക സ്‌പെല്ലിന്‍ പാക്കിസ്ഥാന്‍ ബാറ്റിംഗ് തകര്‍ന്നടിയുകയായിരുന്നു. ഗ്രാന്‍ഡ്‌ഹോം 41 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്‌ത്തി. 31 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖാണ് പാക്ക് നിരയിലെ ടോപ്പ് സ്‌കോറര്‍. ആദ്യദിനം മോശം കാലാവസ്ഥയെ തുടര്‍ന്ന് കളി തടസപ്പെട്ടിരുന്നു.
















