തൃശൂര്‍: ഗവ. മെഡിക്കല്‍ കോളേജിലെ മുന്നൂറോളം പി.ജി. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. പി.ജി. വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്‍ഡ് വൈകുന്നത് പതിവായതിനെ തുടര്‍ന്നാണ് സമരം . പലവട്ടം വിഷയം അധികൃതരുടെ ശ്രദ്ധിയില്‍ പെടുത്തിയിട്ടുണ്ടെങ്കിലും പ്രതിവിധി ആയിട്ടില്ല. പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ മാസവും ആദ്യ ആഴ്ചയില്‍ തന്നെ സ്റ്റൈപ്പന്‍ഡ് ലഭ്യമാക്കണമെന്ന്മെഡിക്കല് കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യം നിലനില്‍ക്കെയാണ് ഒക്ടോബര്‍ മാസത്തെ സ്റ്റൈപ്പന്‍ഡ് പതിവിലും വൈകിയത്. കോളേജ് അധികൃതര്‍ ഫണ്ടിന്റെ അഭാവം അറിയിക്കുന്നതില്‍ വരുത്തിയ കാലതാമസമാണ് ഇതിനു കാരണം.ഓഫീസ്സെക്ഷനിലുള്ള
ഇത്തരത്തിലുള്ള വിളംബങ്ങള് വഴിമുട്ടിക്കുന്നത് വിദ്യാഭ്യാസ ലോണുകളെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളെയാണ്. പ്രതീക്ഷിച്ചതില്‍ നിന്നും പത്തു ദിവസത്തോളം സ്റ്റൈപ്പന്ഡ്താമസിച്ചിട്ടും, ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തെയും രോഗികകളെയും കരുതി യാതൊരു വിധത്തിലുള്ള പ്രതിഷേധ നടപടികള്‍ക്കും പി.ജി. വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്നിരുന്നില്ല.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തം ചിലവില്‍ പുറത്തുള്ള ലോഡ്ജുകളിലും മറ്റും വലിയ തുക വാടക നല്‍കിയാണ് താമസിച്ചുവരുന്നത്.
കേരളത്തില്‍ മറ്റെല്ലാ ഗവ. മെഡിക്കല്‍ കോളേജുകളിലും നിലവില്‍ പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. റസിഡന്റ് ഡോക്ടര്‍മാരായ പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്പിറ്റലിനുള്ളില്‍ തന്നെ ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. പി.ജി. അസോസിയേഷന്റെ ഇടപെടലുകളുടെ ഭാഗമായി ഹോസ്റ്റല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത് ഇപ്പോഴും ശൈശവദശയിലാണ്. ഡോക്ടര്‍മാരുടെ തസ്തികകള്‍ പലതും ഒഴിഞ്ഞുകിടക്കുകയും ഇക്കാരണത്താല്‍ തന്നെ പല പി.ജി. കോഴ്സുകളുടേയും അംഗീകാരം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. ഡോക്ടര്‍മാരുടെ അഭാവം പൊതുജനങ്ങളെ ബാധിക്കാത്തത് 24 മണിക്കൂറും പി.ജി. വിദ്യാര്‍ത്ഥികള്‍ സേവനം അനുഷ്ഠിക്കുന്നതുകൊണ്ടാണ്. കാഷ്വാലിറ്റി, ഐ.സി.യു., ലേബര്‍ റൂം തുടങ്ങിയ എമര്‍ജന്‍സി സേവനങ്ങള്‍ തടസ്സപ്പെടുത്താതെയായിരുന്നു സമരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: