കോഴഞ്ചേരി: ആറന്മുള പാടശേഖരത്ത് കൃഷി ഒരുക്കുന്നതില്‍ വന്‍ അഴിമതിയും സ്വജനപക്ഷപാതവുമെന്ന് ആരോപണം ഉയരുന്നു.ഭരണ കക്ഷിയില്പെട്ടവരല്ലാത്ത കൃഷിക്കാരെ ഒഴിവാക്കുന്നു എന്നാണ് പരാതി.
സ്വന്തക്കാര്‍ക്ക് അനൂകൂല്യം നല്‍കാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ആറന്മുള വിമാനത്താവള പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്ത് കൃഷിചെയ്യാന്‍ കര്‍ഷകര്‍ താല്പര്യം പ്രകടിപ്പിച്ചിട്ടും ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടുകയാണ്. ഇവിടെ കൃഷിയിറക്കാന്‍ ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് ഭരണ കക്ഷിയുടെ സമ്മര്‍ദ്ദംമൂലം ഉദ്യോഗസ്ഥര്‍ ഇതില്‍ നിന്ന് പിന്‍വാങ്ങിയെന്നാണ് കര്‍ഷകര്‍പറയുന്നത്.
ആറന്മുള പാടശേഖരത്ത് 56 ഹെക്ടര്‍ കൃഷി ചെയ്യുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച ഒരുകോടി 53 ലക്ഷം രൂപയില്‍ കര്‍ഷകര്‍ക്ക് ഒരു ഹെക്ടറിന് 30000 രൂപാ നിരക്കില്‍ 16 ലക്ഷത്തി എണ്‍പതിനായിരം രൂപ വിതരണം ചെയ്യുവാനും ബാക്കി തുക അടിസ്ഥാന വികസനത്തിന്റെ പേരില്‍ ചിലവഴിക്കാനുമുള്ള പദ്ധതിയാണെന്ന് കൃഷിക്കാര്‍ പറയുന്നു. ടെണ്ടര്‍ വിളിക്കാതെ പാര്ട്ടിക്കാര് മുഖേന നിലമൊരുക്കുന്നതടക്കമുള്ള പണികള്‍ നടത്തുവാനും രഹസ്യനീക്കമുണ്ടെന്നും ആക്ഷേപം ഉയരുന്നു. കൃഷി ചെയ്യുമെന്ന് ഉറപ്പില്ലാത്ത സ്ഥലങ്ങളില്‍ യന്ത്രങ്ങളിറക്കി നിലമൊരുക്കല്‍ പ്രഹസനം നടത്തുകയും ഇതിന്റെ പേരില്‍ ചിലവെഴുതി ബില്ലുകള്‍ മാറ്റിയെടുക്കാനും ശ്രമം നടക്കുന്നതായും കര്‍ഷകര്‍ ആരോപിക്കുന്നു.
കൃഷി ചെയ്യാന്‍ താല്പര്യമുള്ള വ്യക്തികള്‍ പദ്ധതി പ്രദേശത്ത് മുമ്പോട്ടുവന്നപ്പോള് പാര്‍ട്ടിക്കാരല്ലാത്തതിനാല്‍ ഒഴിവാക്കിയതായി കര്‍ഷകമോര്‍ച്ച മണ്ഡലം ജന.സെക്രട്ടറി പി.സുരേഷ്കുമാര്‍ പറഞ്ഞു. ഇതിനെതിരേ കര്‍ഷകമോര്‍ച്ച ശക്തമായ സമരപരിപാടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: