കോഴഞ്ചേരി: ആറന്മുള -കുളനട പരമ്പരാഗത തീര്‍ത്ഥാടനപാതയുടെ നിര്‍മ്മാണവും പുനരുദ്ധാണവും ഇഴഞ്ഞു നീങ്ങുന്നു.
വര്‍ഷംതോറം ഏറ്റവും അധികം തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന റോഡിന്റെ സ്ഥിതി വളരെ ദുരിതം നിറഞ്ഞതാണ്. കുഴികള്‍ നിറഞ്ഞ റോഡും, പല സ്ഥലങ്ങളിലും വീതികുറവും വളവുകളും നിമിത്തം എപ്പോഴും അപകടസാധ്യത നിലനില്ക്കുന്നതുമാണ്. ആവശ്യമായ സൂചനാ ബോര്‍ഡുകള്‍ ഒന്നുംതന്നെ ഈ റൂട്ടില്‍ സ്ഥാപിക്കാറുമില്ല. മറ്റ് പാതകള്‍ക്കായി ലക്ഷങ്ങള്‍ അനുവദിക്കുമ്പോഴും ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനപാത ഇന്നും അവഗണനയിലാണ്. കുളനട ശബരിമലപാതയ്ക്കുവേണ്ടി സ്ഥലം ഏറ്റെടുത്തിട്ട് വര്‍ഷങ്ങളായിട്ടും ഇതുവരെ നിര്‍മ്മാണത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
പന്തളം പാലം പൊളിച്ചതിനെത്തുടര്‍ന്ന് പന്തളം ക്ഷേത്രത്തിലും കൊട്ടാരത്തിലുമെത്തിച്ചേരുന്ന തീര്ത്ഥാടതകര്ക്ക് ശബരിമലയിലേക്കും എരുമേലിയിലേക്കുമുള്ള എളുപ്പമാര്‍ഗ്ഗവും സൗകര്യപ്രദവുമായ സഞ്ചാരമാര്‍ഗ്ഗമാണ് കുളനട ആറന്മുള വഴിയുള്ളത്.
തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗത പാതകൂടിയാണ് ഇത്. കിടങ്ങൂര്‍ മുതല്‍ പൈവഴിവരെയുള്ള ഭാഗങ്ങളില്‍ മൂന്നു സ്ഥലങ്ങളില്‍ മാത്രമേ പുനരുദ്ധാരണ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളൂ. ഈ രീതിയില്‍ പണികള്‍ തുടരുന്നുവെങ്കില്‍ ഈ മണ്ഡലക്കാലത്ത് തീര്‍ത്ഥാടകര്‍ക്ക് ദുരിതെ നിറഞ്ഞയാത്രയാണ് ചെയ്യേണ്ടിവരിക. പരമ്പരാഗത പാതയോട് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചെങ്കില്‍ മാത്രമേ തീര്‍ത്ഥാടനക്കാലം പകുതി യാകുമ്പോഴെങ്കിലും തീര്‍ത്ഥാടകര്‍ക്ക് പ്രയോജനം ചെയ്യുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: