അങ്ങാടിപ്പുറം: മേല്‍പ്പാലം വന്നിട്ടും അഴിയാത്ത കുരുക്ക് നാള്‍ക്കുനാള്‍ രൂക്ഷമാകുന്നു. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ പെരിന്തല്‍മണ്ണ മുതല്‍ തിരൂര്‍ക്കാട് വരെ ഗതാഗതക്കുരുക്കിനാല്‍ വീര്‍പ്പുമുട്ടുകയാണ്.
അങ്ങാടിപ്പുറം തളി ജംഗ്ഷനിലാണ് ഭീമമായ കുരുക്ക് അനുഭവപ്പെടുന്നത്. അങ്ങാടിപ്പുറത്ത് നിന്ന് വളാഞ്ചേരി-കോട്ടക്കല്‍ ഭാഗത്തേക്ക് തിരിയുന്ന റോഡിലെ കുരുക്ക് അഴിക്കാന്‍ ട്രാഫിക് പോലീസ് വിചാരിച്ചിട്ടും സാധിക്കുന്നില്ല. മലപ്പുറം, പെരിന്തല്‍മണ്ണ, വളാഞ്ചേരി, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ തളി ജംങ്ഷനിലെത്തിയാല്‍ ഊരാകുരുക്കിലാകുന്നു. ഇന്നലെ പൊതുഅവധി ദിനമായിട്ടും അങ്ങാടിപ്പുറം നഗരം ഗതാഗതക്കുരുക്കില്‍ അമര്‍ന്നു. രാവിലെ മുതല്‍ തുടങ്ങിയ ഗതാഗതക്കുരുക്ക് 12.30 ആയിട്ടും തീര്‍ന്നതേയില്ല, കുരുക്കുകൊണ്ട് പൊറുതിമുട്ടുകയാണ് പൊതുജനവും വാഹനയാത്രക്കാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക