കണ്ണൂര്‍: ദേശിയ ജനാധിപത്യസഖ്യം ജില്ലാ കണ്‍വെന്‍ഷന്‍ നാളെ വൈകുന്നേരം 3 മണിക് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ സി.കെ.ജാനു ഉദ്ഘടാനം ചെയ്യും. കേരളത്തിലെ പ്രമുഖ എന്‍ഡിഎ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. തുഷാര്‍ വെള്ളാപ്പളി , എം.ടി.രമേശ്, രാജന്‍ ബാബു, മെഹബൂബ് തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ സംസാരിക്കും .
കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന എന്‍ഡിഎ കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കിത്തീര്‍ക്കാന്‍ കണ്ണൂരില്‍ നടന്ന എന്‍ഡിഎ ജില്ലാ നേതൃയോഗം തീരുമാനിച്ചു, യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കെ.രഞ്ജിത്ത്, ദാസന്‍, വര്‍ക്കി വട്ടപ്പാറ, തെക്കന്‍ സുനില്‍കുമാര്‍, മോഹനന്‍ കന്നിമംഗലം, സത്യചന്ദ്രന്‍, പി.കെ.വേലായുധന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
















