പയ്യന്നൂര്‍: ഏഴിലോട് എകെജി വായനശാല ആന്റ് ഗ്രന്ഥാലയം കേരളപ്പിറവി വജ്രജൂബിലിയുടെ ഭാഗമായി ജില്ലാതല പൊതുവിഭാഗം ക്വിസ് മത്സരം നടത്തി. ആര്.വി.രാഹുല്‍, അനില്‍ കുമാര്‍ കരിവെള്ളൂര്‍ എന്നിവര്‍ ഒന്നാം സ്ഥാനവും പി.വി.ലക്ഷ്മണന്, കെ.വി.രത്നാകരന് ആലപ്പടമ്പ് എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. കെ.കുഞ്ഞിക്കണ്ണന് സമ്മാനദാനം നിര്‍വ്വഹിച്ചു. ഐ.വി.അഖില, എ.സി.മാത്യു, എം.രവീന്ദ്രന്, എം.പി.ചന്ദ്രന്, കെ.രമേശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: