ഗുരുഗ്രാമം: ഇന്ത്യന്‍ ഗോള്‍ഫിലെ കൗമാര വിസ്മയം അദിതി അശോകിന് ചരിത്ര നേട്ടം. ഇന്ത്യന്‍ വനിതാ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി അദിതി. റിയൊ ഒളിമ്പിക്സിലും പങ്കെടുത്തിട്ടുണ്ട് 18 വയസുള്ള താരം.
ശനിയാഴ്ച മത്സരം തുടങ്ങിയപ്പോള്‍ ഒമ്പതാം സ്ഥാനത്തായിരുന്ന അദിതി, പിന്നീട് മുന്നില്‍ക്കയറി. ഇന്നലെ അവസാന റൗണ്ടില്‍ 74 പോയിന്റ് നേടി ആകെ 213 പോയിന്റുമായാണ് ജേത്രിയായത്. യുഎസിന്റെ ബ്രിട്നി ലിനികോം, സ്പെയ്നിന്റെ ബെലെന് മോസോ എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു.
2007ലാണ് ഇന്ത്യന്‍ ഓപ്പണ്‍ വനിതാ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായത്. 2010 വരെ ഏഷ്യന്‍ ടൂറിന്റെ ഭാഗമായിരുന്നു. 2010ല്‍ യൂറോപ്യന്‍ ടൂറിന്റെ കൂടി ഭാഗമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: