കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്ത ബോധത്തോടെ പെരുമാറണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. സാധാരണക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യുമ്പോള്‍ കേരളം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്.
ശനി, ഞായര്‍ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന് കേന്ദ്ര ഉത്തരവ് ഉള്ളപ്പോള്‍ സി.പി.എം ഒരു വിഭാഗം ജീവനക്കാരെ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് ബാങ്കിംഗ് മേഖല സ്തംഭിപ്പിക്കുകയാണ്. എല്ലാ ജീവനക്കാരും ഇത് അടിയന്തര സാഹചര്യമായി കാണണം. ബാങ്കുകളില്‍ ഹാജരായി ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണം. അല്ലാത്തപക്ഷം അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുമ്മനം പറഞ്ഞു.
കേന്ദ്ര പദ്ധതികള്‍ ജനങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ മാറ്റുകയാണ് വേണ്ടത്. ബാങ്കുകളിലെത്തുന്ന ഇടപാടുകാര്‍ക്കായി ബിജെപി സഹായ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കുറച്ച് ദിവസത്തേക്കുള്ള ചെറിയ ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ സഹിക്കാനും ക്ഷമിക്കാനും തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: