കുറ്റിപ്പുറം: ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നായ കുറ്റിപ്പുറം മിനിപമ്പയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച സായാഹ്ന ധര്‍ണ്ണ നടത്തി.
അയ്യപ്പഭക്തര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് പറയുന്നതല്ലാതെ അധികൃതര്‍ അതൊന്നും നടപ്പാക്കാറില്ലെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് ബി.രതീഷ് കുറ്റപ്പെടുത്തി. വിരിവെക്കാനുള്ള സ്ഥിരം സംവിധാനം, പാര്‍ക്കിംങ് സൗകര്യം, കുളിക്കടവില്‍ സുരക്ഷാവേലി, ഹൈമാസ് ലൈറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ കാലങ്ങളുടെ പഴക്കമുണ്ട്. മിനിപമ്പയുടെ വികസനത്തിനായി കാലകാലങ്ങളില്‍ ധാരാളം ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥ-ഭരണ ലോബി അതെല്ലാം തട്ടിയെടുക്കുകയായിരുന്നു. ഇത്തവണയെങ്കിലും കാര്യങ്ങള്‍ സുഗമമായി നടന്നില്ലെങ്കില്‍ ശക്തമായ സമരത്തിന് യുവമോര്‍ച്ച നേതൃത്വം കൊടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എ.വി.സുനീഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി രവി തേലത്ത്, സംസ്ഥാന സമിതിയംഗം വി.ഉണ്ണികൃഷ്ണന്. തവനൂര്‍ മണ്ഡലം പ്രസിഡന്റ് രാജീവ് കല്ലുംമുക്ക്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി.അനില്‍കുമാര്‍, മണ്ഡലം ഭാരവാഹികളായ സുരേഷ്, അനീഷ്, ജിതേഷ്, സുഭാഷ്, രഞ്ജിത്ത്, അജീഷ്, കെ.വി.അശോകന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: