നാദാപുരം: രാജ്യത്ത് 500, 1000 രൂപയുടെ കറന്‍സികള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതോടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ രണ്ട് ദിവത്തിനുള്ളില്‍ ഒഴുകിയെത്തിയത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം. കഴിഞ്ഞ യുഡി എഫിന്റെയും എല്‍ ഡി എഫിന്റെയും ഭരണകാലത്ത് കൂണുപോലെ ആയിരക്കണക്കിന് സഹകരണ ബാങ്കുകളും ,സഹകരണ സൊസൈറ്റികളുമാണ് സംസ്ഥാനത്ത് നിലവില്‍ വന്നത് .ഈ സ്ഥാപനങ്ങള്‍ എല്ലാം കോണ്‍ഗ്രസ്, സി പി എം നേതാക്കളുടെ നിയന്ത്രണത്തില്‍ ഉള്ളവയാണ്. കഴിഞ്ഞ ദിവസം നോട്ടുകള്‍ പിന്‍വലിക്കുന്ന വിവരം പുറത്ത് വന്നതോടെ സായാഹ്ന ശാഖകള്‍ പ്രവൃത്തിക്കുന്ന മിക്ക ഇത്തരം ബാങ്കുകളും രാത്രി പന്ത്രണ്ട്മണിവരെ പ്രവൃത്തിച്ച് കോടിക്കണക്കിന് രൂപയുടെ കള്ളപ്പമാണ് കറണ്ട് അക്കൗണ്ടുകള്‍ വഴി ഇത്തരം ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്
ഇത്തരം സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിക്കുമ്പോള്‍ യാതൊരു രേഖയും ആവശ്യമില്ലെന്നുള്ളതും ,ആദായനികുതി വകുപ്പോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളോ ഇത്തരം ബാങ്കുകളിലെ ഇടപാടുകള്‍ നിരീക്ഷിക്കാറില്ല എന്നുള്ളതും കള്ളപ്പണം വെളുപ്പിക്കാന്‍ സുരക്ഷിത ഇടമായി ഇത്തരം സ്ഥാപനങ്ങളെ മറയാകുന്നു.
മറ്റ് ധനകാര്യ സ്ഥാപനങ്ങളെല്ലാം റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചു മുന്നോട്ട് പോകുമ്പോള്‍ ഇത്തരം ചില സ്ഥാപനങ്ങള്‍ റിസര്‍വ് ബാങ്കിന്റെ നിയമങ്ങള്‍ പാലിക്കാറില്ല .കഴിഞ്ഞ യു .ഡി എഫ് ഭരണകാലത്ത് വനിതാസഹകരണബാങ്ക് ,സഹകരണ സൊസൈറ്റി ,അഗ്രികള്‍ച്ചറല്‍ സൊസൈറ്റി എന്നീ പേരുകളില്‍ ഉയര്‍ന്നു പൊങ്ങിയ ബാങ്കുകളിലാണ് കള്ളപ്പണം കൂടുതലായും നിക്ഷേപിച്ചിരിക്കുന്നത്.അതേസമയം സഹകര ബാങ്കുകളുടെ ഇത്തരം നിക്ഷേപങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണെന്നാണ് സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക: