369 പോയിന്റ് നേട്ടത്തോടെ ഓഹരി വിപണിയില്‍ ഇന്ത്യ കുതിക്കുന്നു. ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇടിഞ്ഞ ഏഷ്യന്‍ വിപണി നേട്ടത്തിലായി. ഇന്ത്യന്‍ ഓഹരി സൂചികയും തിരിച്ചു പിടിച്ചു കഴിഞ്ഞു.
500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തള്ളി. അസാധുവാക്കിയ നടപടി രാജ്യത്തിനു ഗുണകരമാണെന്ന് ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചു.
500 രൂപ 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിലൂടെ ചില്ലറ പ്രതിസന്ധി നേരിടുന്നതിനാല്‍ പുതിയ ചിത്രങ്ങളുടെ റിലീസ് മാറ്റി. വലിയ നോട്ടുകളുമായി എത്തുന്നവര്‍ക്ക് ബാക്കികൊടുക്കാന്‍ ചില്ലറ ഇല്ലാത്ത തിനാലാണ് റിലീസിങ് നീട്ടിയത്.
500 ന്റെയും 2000 ന്റെയും നോട്ടുകള്‍ക്കു പുറമേ നിലവിലുള്ള എല്ലാത്തരം നോട്ടുകളും പുതുതായി പുറത്തിറക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. പുതിയ 1000 രൂപ നോട്ടുകള്‍ അടുത്ത ഏതാനും മാസത്തിനുള്ളില്‍ പുറത്തിറക്കും.
600 രൂപ കുറഞ്ഞ് സ്വര്‍ണ്ണ വില പവന് 22,880 രൂപയായി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാര്യമായി വിപണികളെ സ്വാധീനിച്ചതോടെ കഴിഞ്ഞ ദിവസം കുത്തനെ ഉയര്‍ന്ന സ്വര്‍ണ്ണ വിലയില്‍ ഇടിവുണ്ടായത്. ഗ്രാമിന് 2860 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: