മുംബൈ: രണ്‍ബീര്‍ കപൂറുമായുള്ള ബന്ധം വേര്‍പിരിഞ്ഞ ശേഷം ബോളിവുഡ് താരം കത്രീന കൈഫിന് പുതിയ കാമുകന്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ മകന് ആകാശ് അംബാനിയാണ് കാമുകന്റെ റോളിലെന്ന് ബോളിവുഡിലെ അണിയറ സംസാരം.
അമിതാഭ് ബച്ചന് ഒരുക്കിയ ദീപാവലി പാര്‍ട്ടിയില്‍ ഇരുവരും ഒന്നിച്ചെത്തിയതാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്. പിന്നീട് അനില്‍ കപൂര്‍ ജുഹൂവിലെ വസതിയിലൊരുക്കിയ പാര്‍ട്ടിയിലും ഒരുമിച്ചു പങ്കെടുത്തു. അംബാനി കുടുംബത്തില്‍ സിനിമക്കാരുമായുള്ള ബന്ധം പുതിയതല്ല. അനില്‍ അംബാനിയുടെ ഭാര്യ ടിന മുനിം നടിയായിരുന്നു. രണ്‍ബീറിനെ കൂടാതെ സല്മാന്ഖാനുമായും കത്രീന മുമ്പ് പ്രണയത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: