ആലുവ: താന്ത്രികാചാര്യന്‍ തന്ത്രശാസ്ത്ര ബൃഹസ്പതി കല്‍പ്പുഴ ദിവാകരന് നമ്പൂതിരിപ്പാടിന്റെ 103-ാമത് ജന്മദിനമായ ഇന്ന് ആചാര്യ സ്മൃതിദിനമായി ആചരിക്കും. ഇന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം ജസ്റ്റിസ് കെ. പത്മനാഭന് നായര്‍ ഉദ്ഘാടനം ചെയ്യും.
കല്പുഴ നമ്പൂതിരിപ്പാടിന്റെ സ്മരണാര്‍ത്ഥം നല്‍കിവരുന്ന ആചാര്യ പുരസ്ക്കാര സമര്‍പ്പണവും നിയുക്ത ശബരിമല മേല്‍ശാന്തി തെക്കുംപറമ്പ് ഉണ്ണികൃഷ്ണന് നമ്പൂതിരിക്ക് സ്വീകരണവും നടക്കും.
വേദ- ജ്യോതിഷ-സംസ്കൃത പണ്ഡിതന്മാരായ കണ്ണമംഗലം ബ്രഹ്മദത്തന് നമ്പൂതിരിപ്പാട്, പത്മനാഭ ശര്‍മ്മ, ഡോ. ശ്രീവരാഹം ചന്ദ്രശേഖരന് നായര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട്, കീഴ്ത്താമരശ്ശേരി രമേശന് ഭട്ടതിരി, മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി, ശബരിമല മുന്‍ മേല്‍ശന്തി എന്‍. ബാലമുരളി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: