ബെയ്ജിങ്: ചൈനീസ് ഉപമന്ത്രി മെങ് ഹോങ്വിയെ ഇന്റര്‍പോളിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ ചൈനീസ് വംശജനാണിദ്ദേഹം.
ചൈനയുടെ പബ്ലിക് സെക്യൂരിറ്റി വൈസ് മിനിസ്റ്ററായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തെ വ്യാഴാഴ്ചയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
ഫ്രാന്‍സില്‍ നിന്നുള്ള മിര്ലി ബാലസ്ട്രസ്സി വിരമിച്ച ഒഴിവിലേക്കാണ് ഇന്തോനേഷ്യയില്‍ നടന്ന് ഇന്റര്‍പോളിന്റെ 85-മത് ജനറല്‍ അസംബ്ലി യോഗത്തില്‍ ഇദ്ദേഹത്തെ തെരഞ്ഞടുത്തിരിക്കുന്നത്. 4 വര്‍ഷത്തെ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: