തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശരിയല്ലെന്ന് കേരളകോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്. ബാലകൃഷ്ണ പിള്ള. മതപരവും ആചാരപരവും ആയ വിഷയങ്ങളില്‍ സര്‍ക്കാരുകളോ കോടതിയോ ഇടപെടരുതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഓരോ സമുദായത്തിന്റെയും ആദ്ധ്യാത്മികമായ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടത് ബന്ധപ്പെട്ട പണ്ഡിതന്മാരും ആചാര്യന്മാരുമാണ്. അല്ലാതെയുള്ള ഇടപെടലുകള്‍ വോട്ടുപിടിക്കാനുള്ള തന്ത്രം മാത്രമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണ്. കോടതി സ്ത്രീ പ്രവേശനം അനുവദിച്ചാലും ഭക്തി വിശ്വാസമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കില്ല.
മുമ്പ് പുരുഷന്മാര്ക്ക് ഉടുപ്പൂരാതെ ദേവസ്വം ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉത്തരവിട്ടപ്പോഴും വിശ്വാസികള്‍ ഉടുപ്പൂരിതന്നെയാണ് പ്രവേശിച്ചതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: